2 വയസ്സുകാരന്‍ ഹരീഷ് വേദന കൊണ്ട് കരയാന്‍ തുടങ്ങുമ്പോള്‍ അവന്റെ 8 വയസ്സുകാരി സഹോദരി അവന്റടുത്തേക്ക് ഓടിയെത്തും, 'ചേട്ടന്റെ മൂക്കില്‍ നിന്നും രക്തം വരാന്‍ തുടങ്ങും'’.... അല്ലേ അമ്മേ ?
തന്റെ കുഞ്ഞു സഹോദരന്‍ വേദനയില്‍ പുളയുന്നത് എല്ലാ ദിവസം അവള്‍ കണ്ടുകൊണ്ടിരിക്കുന്നു . ഗാഡമായി ആലിംഗനം ചെയ്ത് അവന്റെ കരച്ചില്‍ നിര്‍ത്തുക എന്നതില്‍ കവിഞ്ഞ് അവള്‍ക്കൊന്നും ചെയ്യാനാകില്ല.
ഹരീഷിന് ഹെമറ്റോ - ബ്ലാസ്റ്റോമ അല്ലെങ്കില്‍ ലിവര്‍ ക്യാന്‍സര്‍ ആണ് . 5 മാസം പ്രായമുള്ളപ്പോള്‍ മുതല്‍ അവന്‍ ചികിത്സയില്‍ ആണ്. അവന്റെ പിതാവ് സുരേഷാണ് കുടുംബത്തിന്‍റെ ഏക വരുമാനമാര്‍ഗ്ഗം. അവന്റെ അമ്മ സുമിത്ര, വീട്ടമ്മയാണ് .
ഹരീഷിന് 5 മാസം പ്രായം ഉള്ളപ്പോള്‍ മുതല്‍ ചികിത്സയ്ക്കായി പണം തേടി പിതാവ് നെട്ടോട്ടം ഓടുകയാണ് .
പല വിധ ലക്ഷണങ്ങളും അനുഭവിച്ചു തുടങ്ങുമ്പോള്‍ ഹരീഷിന് പ്രായം 5 മാസമായിരുന്നു .
തുടക്കത്തിലൊന്നും ഇതിന്റെ ഗുരുതരാവസ്ഥയെ ക്കുറിച്ച് കുടുംബത്തിന് അറിയുമായിരുന്നില്ല . ''വെറും പനിയാണെന്നും പെട്ടെന്ന് ഭേദമാകുമെന്നും ഞങ്ങള്‍ കരുതി. പക്ഷെ നിരവധി വൈദ്യശാസ്ത്ര പരീക്ഷണങ്ങളിലൂടെയാണ് കരളിന്റെ അവസ്ഥ ഗുരുതരമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കിയത് '’ പിതാവ് പറയുന്നു.
ഹരീഷിന്റെ പിതാവായ സുരേഷ് ഒരു പെയിന്റ്‌ര്‍ ആണ്. പ്രതിദിനം 450 – 700 രൂവരെ ലഭിക്കുന്നു. ചികിത്സയ്ക്കായി ഹരീഷിന്റെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ സുരേഷിന് ജോലിക്ക് പോകാനാകില്ല. ആ ദിവസത്തെ കൂലി അദ്ദേഹത്തിന് നഷ്ടമാകുന്നു.

സ്വന്തം കരള്‍ ദാനം ചെയ്യാന്‍ മാതാവ് മുന്നോട്ടു വന്നിട്ടുണ്ട് .
തന്റെ കരളിന്‍റെ ഒരു ഭാഗം ദാനം ചെയ്യാനായി ഹരീഷിന്റെ മാതാവ് മുന്നോട്ട് വന്നിട്ടുണ്ട്. ഹരീഷിന്റെ ചികിത്സാ ചിലവ് ഒഴിച്ചാല്‍ ചികിത്സയില്‍ നിന്നും വെറും ഒരുപടി ദൂരത്തിലാണ് കുടുംബം.
വിശാലമനസ്ക്കാരായ വ്യക്തികളില്‍ നിന്നും ലഭിക്കുന്ന പിന്തുണയാണ് കുടുംബത്തിന്റെ ഒരേയൊരു പ്രതീക്ഷ.

ഹരീഷിന്റെ 8 വര്‍ഷം പ്രായമായ സഹോദരി ശ്രുതിയാണ് മാതാപിതാക്കള്‍ സഹായം തേടി അലയുമ്പോള്‍ അവന് കൂട്ട് .
ചേച്ചിക്ക് ഹരീഷിനെ ജീവനാണ് . തന്റെ കുഞ്ഞുസഹോദരന് കുത്തിവെപ്പ് എടുക്കുമ്പോള്‍ അവള്‍ക്ക് കരച്ചില്‍ വരും. ‘’ ഹരീഷ് വേദനകൊണ്ട് കരയുമ്പോള്‍ ശ്രുതി ഓടിച്ചെന്ന്‍ അവനെ കെട്ടിപ്പിടിക്കും. തന്റെ ആലിംഗനം സഹോദരന് സ്വാന്ത്വനം ആകുമെന്ന് അവള്‍ പറയും.’’ എന്ന് ഹരീഷിന്റെ അമ്മ പറയുന്നു.
ഹരീഷിനെ രക്ഷിക്കാനായി ഈ കുടുംബത്തിന് നമ്മുടെ ഉടനടി ഉള്ള സഹായം ആവശ്യമാണ് .
നിങ്ങളുടെ സംഭാവന നല്‍കല്‍
വിശാല ഹൃദയനായ ഒരു വ്യക്തി കാര്യമായ ഒരു തുക സംഭാവന മിലാപില്‍ നല്‍കാമെന്ന് ഏറ്റിട്ടുണ്ട് . നിങ്ങള്‍ നല്‍കുന്ന സംഭാവനയുടെ 100% വും ചികിത്സക്കും ശസ്ത്രക്രിയക്കുമായി വിനിയോഗിക്കപ്പെടും .

നിങ്ങള്‍ക്കെങ്ങനെ സഹായിക്കാം.
ഹരീഷിന്റെ വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്കായി പണം സമാഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് അവന്റെ മാതാപിതാക്കള്‍ . പക്ഷെ എന്തു ചെയ്യാം. മുഴുവന്‍ തുകയും സ്വരൂപിച്ചെടുക്കാന്‍ അവര്‍ക്ക് കഴിയില്ല. തന്നെ വളരെയധികം കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയെടുത്ത 2 .5 ലക്ഷം രൂപ അവരുടെ പക്കലുണ്ട് . നമ്മുടെ പിന്തുണ കൂടിയുണ്ടെങ്കില്‍ യാതൊരു തടസ്സവും കൂടാതെ തന്നെ അവയവം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടക്കും.
അവലംബ രേഖകള്‍
