Help Sreekesh Rao Recover from Cancer | Milaap
Help Sreekesh Rao Recover from Cancer
  • MP

    Created by

    Madhava Pai V
  • sM

    This fundraiser will benefit

    sreekesh M Rao

    from Kayamkulam, Kerala

പ്രിയപ്പെട്ടവരെ,

കായംകുളം എന്ന സ്ഥലത്ത്, എൻ്റെ ബന്ധുവും അനിയൻ കുട്ടനും ആയ ശ്രീകേഷ് റാവു (25 വയസ്സ്) -ന് വേണ്ടി ഒരു അഭ്യർത്ഥനയുമായി താങ്കളുടെ മുന്നിൽ  വന്നിരിക്കുകയാണ്. കഴിഞ്ഞ ഒന്നര വർഷത്തിൽ ഏറെയായി അവൻ follicular lymphoma എന്ന ക്യാൻസർ അസുഖവുമായി മല്ലിടുന്നു. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ  അവന്റെ ചികിത്സയ്ക്കായി ഇതുവരെ 6 ലക്ഷം രൂപയോളം വിനിയോഗിച്ചു കഴിഞ്ഞു. കയ്യിൽ മിച്ചം വച്ചതും, കടം വാങ്ങിയും, സ്വന്ത-ബന്ധങ്ങളുടേയും,സുഹൃത്തുക്കളുടെയും, സുമനസ്സുകളുടേയും, കാരുണ്യ പദ്ധതിയുടേയും സഹായത്താലാണ് ഇതുവരെ ഉള്ള  ചികിത്സക്കുള്ള പണം കണ്ടെത്തിയത്. കോവിഡ്  മഹാമാരിമൂലം വളരെ അധികം സാമ്പത്തികമായി ബുദ്ധിമുട്ടിൽ നിൽക്കുന്ന അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന് ഇപ്പോൾ ഉള്ള ഏക ആശ്രയം ദിവസവേതനാടിസ്ഥാനത്തിൽ ഒരു കടയിൽ ജോലി ചെയ്യുന്ന ഈ ചെറുപ്പക്കാരൻ മാത്രം. ശ്രീകേഷിന്റെ തുടർന്നുള്ള ചികിത്സക്കായി ഇനിയും 3.5 ലക്ഷത്തോളം രൂപ സ്വരൂപിക്കേണ്ടതുണ്ട്. അതിനായി താങ്കളുടെ വിലയേറിയ സംഭാവന നൽകി ഈ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുവാൻ ഞങ്ങളുടെ ഒപ്പം ഉണ്ടാകണം എന്ന് താഴ്മയോടെ അഭ്യർത്ഥിക്കുന്നു🙏🏻
താങ്കളുടെ സംഭാവനകൾ ക്കൊപ്പം, ബന്ധു-സുഹൃത്ത് വലയങ്ങളിലും ഈ കാര്യം ഷെയർ ചെയ്തു സഹായിക്കണമെന്നും അപേക്ഷിക്കുന്നു.

ശ്രീകേഷിന്റെ തുടർ ചികിത്സ സഹായ ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യാനുള്ള Link താഴെ ചേർക്കുന്നു. MILAAP എന്ന വേൾഡ് ചാരിറ്റി ഓർഗനൈസേഷൻ ആണ് ശ്രീകേഷിന്റെ ചികിത്സ സഹായ ഫണ്ട് സ്വരൂപിക്കുന്നത്.

[താഴെ കാണുന്ന Link വഴി, UPI- BHIM, Google Pay, PhonePe, Paytm എന്നിവ വഴി സംഭാവന ചെയ്യാവുന്നതാണ്]

I am here to raise funds for my cousin Sreekesh M Rao who is 25 years old. Sreekesh M Rao lives in Kayamkulam, Kerala with his parents. He is an employee at a local shop on daily wages, survived by his parents, whose family depended on his daily income.

Sreekesh M Rao is suffering from Follicular lymphoma for more than a year. He is receiving medication once in two months at Regional Cancer Center Hospital, Thiruvananthapuram, Kerala.

Until now, we've spent about Rs. 600000 arranged from monthly savings, contributions from relatives, friends and karuniya fund.

In the next 30 days, we need Rs.350,000, more for HIS FURTHER TREATMENT. Please come forward to support HIS cause. Any contribution will be of immense help.

Please do contribute and share this campaign link with your friends and family🙏

Read More

Know someone in need of funds? Refer to us
support