Help Rajeev cancer fighter | Milaap
Help Rajeev cancer fighter
  • RA

    Created by

    Rajeev A R
  • RA

    This fundraiser will benefit

    Rajeev A R

    from Kumarakom, Kerala

 ഞാൻ കോട്ടയം ജില്ലയിൽ കുമരകം ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡിൽ ആണ്ടിത്തറ വീട്ടിൽ രാജീവ് ആണ്. ഞാൻ കഴിഞ്ഞ ഒരു വർഷക്കാലമായി ക്യാൻസറിനു ചികിത്സയിലാണ്. തിരുവനന്തപുരം RCC യിലാണ് ചികിത്സ തേടിയിരിക്കന്നത്.  
     അസുഖത്തിൻ്റെ പേര് Myelodys plastic Sydrome എന്നാണ്. RCC യിൽ( Reg. No. 206131) 14/07/2020 മുതൽ ചികിത്സയിലാണ്. ശരീരത്തിൻ്റെ മജ്ജയിലാണ് അസുഖം ബാധിച്ചിരിക്കുന്നത്. ആറു തവണകളായി കീമോതെറാപ്പി ചെയ്യുകയും, 12 തവണകളായി രക്തം കയറ്റുകയും ചെയ്യ്തു. എൻ്റെ രക്ത ഗ്രൂപ്പ് A2 B+ ആണ് തൻമൂലം കുറേ വിഷമദകൾ അനുഭവിച്ചു. സ്വമനസ്സു ക ളുടെ സഹായം കൊണ്ടാണ് ഇതെല്ലാം സാധ്യമായത്. ഇപ്പോൾ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത് ഉടനടി മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്കും മറ്റുമായി ഏകദ്ദേശം 25 ലക്ഷം രുപ വരുമെന്ന് അറിയിച്ചിരിക്കുന്നത്.ഈ വരുന്ന മൂന്നു മാസത്തിനകം ചെയ്യണമെന്നാണ് അറിയിച്ചിരിക്കന്നത്.
     പ്രായമായ അച്ഛനും, അമ്മയും, ഭാര്യയും, 8 ഉം, 4 ഉം വയസുള്ള രണ്ട് ആൺകുട്ടികളും അടങ്ങുന്നതാണ് എൻ്റെ കുടുംബം . എൻ്റെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. ഞാൻ ഒരു സ്വകാര്യ സ്ഥാപനത്തിൽ വർക്ക് ചെയ്യുകയായിരുന്നു. അസുഖത്തേ തുടർന്ന് ജോലി നഷ്ടമാക്കുകയും കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടുകയും  ചെയ്യുന്നു' .ഈ കാലയളവിൻ സ്വമനസുകളുടെ സഹായത്താൽ മരുന്നിനും, കുടുംബത്തിനും സാമ്പത്തികമായി സഹായം ലഭിച്ചു. എന്നാൽ എൻ്റെ തുടർ ചികിത്സയ്ക്ക് ആവിശ്യമായ പണം കണ്ടെത്താൻ ഒരു മാർഗ്ഗവുംമില്ല.
     എൻ്റെ ഇളയക്കുട്ടിയ്ക്ക് തിരുവനന്തപുരം മെഡിക്കൻ കോളേജിൽ ചികിത്സയിലാണ്. അമിതമായ രക്തസമ്മർദം ആണ്.കഴിഞ്ഞ രണ്ട് വർഷക്കാലമായി ചികിത്സയിലാണ്. അവൻ്റെ ചികിത്സയ്ക്ക് ഇടയിലാണ് ഞാൻ അസുഖബാധിതനായിത്തീരുന്നത് ' തൻമൂലം അവൻ്റെ തുടർ ചികിത്സ മുടങ്ങുകയും ചെയ്തു. അവൻ്റെ തുടർന്നുള്ള ചികിത്സയ്ക്കും മറ്റുമായി പണം കണ്ടെത്തേണ്ടതുണ്ട്
     ഒരുപാടു കുടുംബങ്ങൾക്ക് കൈതാങ്ങായ അങ്ങയുടെ സേവനം ഞങ്ങളുടെ കുടുംബത്തിനും ഉണ്ടാകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
                         എന്ന്
                                  രാജീവ് A R

Read More

Know someone in need of funds? Refer to us
support