ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയായ അഭിലാൽ (20) 10.06.2019 ൽ ഹരിപ്പാട്ടുവെച്ചുണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. അപകടത്തിൽ തലയോട്ടി പൊട്ടി ഉള്ളിലേക്ക് കയറിപ്പോയ അഭിലാലിന് രണ്ടു ലക്ഷത്തോളം രൂപ ചെലവുവരുന്ന സർജറി അന്നു തന്നെ നടത്തി. മൂന്നാഴ്ച കഴിഞ്ഞുള്ള തുടർ സർജറിക്കു വേണ്ടി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അഭിലാലിന് ഒരു ദിവസത്തെ ഐസിയു ചെലവു മാത്രം 20000 രൂപയാണ്.കൂടാതെ വിവിധ ടെസ്റ്റുകൾക്കും മരുന്നിനുമുള്ള ചെലവും ഭാരിച്ചതാണ്. അസുഖ ബാധിതരായ മാതാപിതാക്കൾക്ക് താങ്ങാവുന്നതിലും അധികമാണ് ഇതുവരെയുള്ളതും ഇനി വേണ്ടതുമായ ചെലവുകൾ. മകന്റെ ജീവൻ തിരിച്ചു കിട്ടാനായി സുമനസ്സുകളുടെ കനിവ് തേടുകയാണ് ഈ കുടുംബം.
നമുക്കും കൈകോർക്കാം, ഈ കുടുംബത്തെ രക്ഷിക്കാൻ.
Abhilal, a resident of Harippad in Alappuzha district, was seriously injured in a bike accident on 10.06.2019 at Vaikom Indo American Hospital. Abhilal, who had a skull fractured in the accident, underwent surgery that cost Rs 2 lakh. Abhilal, who is in the intensive care unit for follow-up surgery after three weeks, has an ICU of only Rs. 20000 per day. The up-and-coming costs are more than the parents can afford. The family is seeking compassion for the return of their son's life.
Let us join hands to save this family.