ഈ ഒരു വയസ്സുകാരന്‍ കരള്‍ രോഗം മൂലം മരിച്ചുകൊണ്ടിരിക്കുന്നു. നിസ്സഹായരായ മാതാപിതാക്കള്‍ അവനെ രക്ഷിക്കാനായി കരള്‍ മാറ്റ ശസ്ത്രക്രിയക്കു പണമന്വേഷിക്കുന്നു. | Milaap
loans added to your basket
Total : 0
Pay Now

ഈ ഒരു വയസ്സുകാരന്‍ കരള്‍ രോഗം മൂലം മരിച്ചുകൊണ്ടിരിക്കുന്നു. നിസ്സഹായരായ മാതാപിതാക്കള്‍ അവനെ രക്ഷിക്കാനായി കരള്‍ മാറ്റ ശസ്ത്രക്രിയക്കു പണമന്വേഷിക്കുന്നു.

ആദിത്യന്   കരള്‍രോഗം പിടിപ്പെട്ടിരിക്കുന്നു . ജനിച്ച അന്നു  മുതല്‍ അവന്‍ ചികിത്സയില്‍ ആണ്. അവന്റെ  പിതാവായ രഞ്ജിത്താണ് കുടുംബത്തിന്‍റെ   ഏക വരുമാനമാര്‍ഗ്ഗം.  മാതാവ് ദിവ്യ, വീട്ടമ്മയാണ് .

ജനിച്ച് വെറും 29 ദിവസത്തിനുള്ളില്‍ ഈ പിഞ്ചു കുഞ്ഞിന്റെ  ദുരിതം തുടങ്ങി .
ആദിത്യന് 30 ദിവസത്തില്‍ താഴെ മാത്രം പ്രായമുള്ളപ്പോള്‍ അവന് എന്തോ കുഴപ്പമുള്ളതായി മാതാവ് ദിവ്യ മനസ്സിലാക്കി. അവന്‍ നിരന്തമായി കരഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് പനിയും.
ആ പിഞ്ചു കുഞ്ഞിന്‍റെ ജീവന്‍ നിലനിര്‍ത്താനായി അവന്‍റെ മാതാപിതാക്കള്‍  കൈയിലുള്ളതെല്ലാം ചിലവാക്കി.

ദിവ്യയും  രഞ്ജിത്തും ബന്ധുക്കളോട് സഹായമഭ്യര്‍ത്ഥിച്ചു . പക്ഷെ ആരും തന്നെ അവരെ സഹായിക്കാന്‍ സന്നദ്ധത കാണിച്ചില്ല. അവര്‍ തങ്ങളുടെ സമ്പാദ്യമെല്ലാം ചികിത്സക്കായി ചിലവാക്കുകയും രഞ്ജിത്തിന്‍റെ ശമ്പളം കരള്‍ മാറ്റ ശസ്ത്രക്രിയക്കായി നീക്കി വയ്ക്കുകയും ചെയ്യും . പക്ഷെ ഇവയെല്ലാം അവന്‍റെ ജനനം മുതലിങ്ങോട്ടുള്ള. മരുന്നുകളുടെയും ശസ്ത്രക്രിയയുടെയും  ചിലവുകളെ നേരിടാന്‍ മാത്രമേ ആകുന്നുള്ളൂ .
കരള്‍  നല്‍കാന്‍  മാതാവ്  മുന്നോട്ടു   വന്നിരിക്കുന്നു. 

തന്റെ കരളിന്റെ  ഒരു ഭാഗം അവന്  ദാനം ചെയ്യാനായി ആദിത്യന്റെ   മാതാവ് മുന്നോട്ട്  വന്നിരിക്കുന്നു .  ഇപ്പോള്‍‌ കുടുംബത്തിന് കരള്‍ മാറ്റം നടത്താന്‍ നിങ്ങളുടെ സഹായം ആവശ്യമാണ് .

നിങ്ങളുടെ സംഭാവന നല്‍കല്‍ വിശാല ഹൃദയനായ ഒരു വ്യക്തി കാര്യമായ  ഒരു തുക സംഭാവന മിലാപില്‍ നല്‍കാമെന്ന്  ഏറ്റിട്ടുണ്ട് . നിങ്ങള്‍ നല്‍കുന്ന സംഭാവനയുടെ 100% വും ചികിത്സക്കും ശസ്ത്രക്രിയക്കുമായി വിനിയോഗിക്കപ്പെടും .

നിങ്ങള്‍ക്കെങ്ങനെ  സഹായിക്കാം.
ആദിത്യന്റെ  വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്കായി  പണം സമാഹരിക്കാനുള്ള  നെട്ടോട്ടത്തിലാണ് അവന്റെ മാതാപിതാക്കള്‍ . പക്ഷെ  എന്തു ചെയ്യാം. മുഴുവന്‍ തുകയും സ്വരൂപിച്ചെടുക്കാന്‍ അവര്‍ക്ക് കഴിയില്ല തന്നെ. വളരെയധികം കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയെടുത്ത  2 .5 ലക്ഷം രൂപ അവരുടെ പക്കലുണ്ട് . നമ്മുടെ പിന്തുണ കൂടിയുണ്ടെങ്കില്‍ യാതൊരു തടസ്സവും കൂടാതെ തന്നെ അവയവം മാറ്റിവെയ്ക്കല്‍  ശസ്ത്രക്രിയ നടക്കും.
 നിങ്ങളുടെ  പിന്തുണ പിഞ്ചു ആദ്യത്യന്‍റെ ജീവിതം രക്ഷിക്കും .
പിന്തുണയ്ക്കുന്ന  രേഖകള്‍

ഈ കേസിലെ നിര്‍ദ്ദിഷ്ടതകള്‍ ആശുപത്രിയിലെ  മെഡിക്കല്‍ ടീം പരിശോധിച്ചതാണ്  ചികിത്സയുടെയോ  അതുമായി ബന്ധപ്പെട്ട മറ്റു ചിലവുകളുടെയോ വിശദീകരണങ്ങള്‍  ആവശ്യമാണെങ്കില്‍  കാംപൈന്‍ , ഓര്‍ഗനൈസേഷനുമായി ബന്ധപ്പെടുക എന്നതിന്മേല്‍  ക്ലിക്ക് ചെയ്യുക.